IndiaNews

ബലാത്സംഗശ്രമം ചെറുത്ത് ഓടിരക്ഷപെടുന്നതിനിടെ പെൺകുട്ടി തീവണ്ടി കയറി മരിച്ചു

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തെ ചെറുത്ത് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചു. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച നടന്ന സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ അച്ഛനാണ് വെളിപ്പെടുത്തിയത്. ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിന് വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനം ചെറുത്ത് ഓടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 5.30 നാണ് സംഭവം. ബലാത്സംഗശ്രമത്തെ ചെറുത്തു കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടോടിയത് റെയില്‍വേ ട്രാക്കിലേക്കായിരുന്നു. ഓടുന്നതിനിടയില്‍ തീവണ്ടിയിടിച്ച് മകള്‍ മരിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ അച്ഛൻ ആദ്യം വെളിപ്പെടുത്തിയത്. ശവസംസ്‌കാരം കഴിഞ്ഞതോടെയാണ് അയാള്‍ പുതിയ ആരോപണം ഉന്നയിച്ചത്. അതേസമയം, പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച് കൃത്യമായ ഒരു നിഗമനത്തില്‍ പൊലീസ് എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button