ഭുവനേശ്വര്‍ : ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിജെഡിയെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം . 55 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ ബിജെഡിക്ക് 50 സീറ്റുകള്‍ ലഭിച്ചു . കോണ്‍ഗ്രസിന് ഇതുവരെ ജയിക്കാനായത് 3 സീറ്റുകളില്‍ മാത്രം.
കഴിഞ്ഞ നാലു ഘട്ടങ്ങളിലും ബിജെഡിയ്ക്കായിരുന്ന മുന്‍ തൂക്കമെങ്കിലും ഉജ്ജ്വല പ്രകടനം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു . അഞ്ചാം ഘട്ടത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബിജെഡിയെ ഞെട്ടിച്ച് ബിജെപി മുന്നിലെത്തിയിരിക്കുകയാണ്
ഇതുവരെ തെരഞ്ഞെടുപ്പ് നടന്ന 692 സീറ്റുകളില്‍ 243 സീറ്റ് ബിജെപി നേടിക്കഴിഞ്ഞു . കഴിഞ്ഞ തവണ ആകെ 36 സീറ്റുകള്‍ മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത് . 359 സീറ്റുകള്‍ ബിജെഡി നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 48 സീറ്റുകളില്‍ ഒതുങ്ങി .
Post Your Comments