![Traffic-police](/wp-content/uploads/2017/02/Traffic-police.jpg)
കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ബൈക്കില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ വലിച്ചു താഴെയിട്ടു. ഹെല്‍മറ്റ് വെയ്ക്കാത്തതിനെ തുടര്‍ന്നാണ് ഈ അനാസ്ഥ നടന്നത്. യുവാവിന്റെ കൂടെ പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരന്‍ വലിച്ചു താഴെയിട്ടത്.
കോഴിക്കോട് ചേവായൂരിലാണ് സംഭവം. സാരമായി പരിക്കേറ്റ ധീരജ് എന്ന കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധീരജ്. കുട്ടിയെ വലിച്ചുതാഴെയിട്ടതിനെ തുടര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്തിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
Post Your Comments