ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും അധിക്ഷേപിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഇരുവരെയും ഭീകരരെന്നു വിശേഷിപ്പിച്ച സമാജ്‌വാദി പാര്‍ട്ടി വക്താവ് രജേന്ദ്ര ചൗധരിയാണ് വെട്ടിലായത്. മോദിയും അമിത് ഷായും ജനങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുകയും സ്വന്തം പാര്‍ട്ടിക്ക് പിന്തുണ വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഉത്തര്‍പ്രദേശിലെ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രജേന്ദ്ര ചൗധരി ആരോപിച്ചിരുന്നു. യുപിയിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയം അറിയാമെന്നും അവര്‍ ഇത്തരം കാര്യങ്ങളില്‍ വീഴില്ലെന്നും യുപിയില്‍ മതസൗഹാര്‍ദം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments