ന്യൂഡല്‍ഹി : : ഹാഫിസ് സയീദിനെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാക് നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഫാഫിസ് സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഈ നീക്കം സഹായിക്കുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഹഫീസ് സയീദ് ഒരു അന്താരാഷ്ട്ര ഭീകരവാദിയാണ്. ലഷ്‌കര്‍ ഉള്‍പ്പെടെയുള്ള സംഘടനകളിലൂടെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ് ഹപീസേ സയീദ്. അയാള്‍ക്കെതിരെ പാകിസ്ഥാന്‍ നിയമ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും വികാസ് സ്വരൂപ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ഹാഫിസ് സയീദിനെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തിയത്.
Post Your Comments