ലക്‌നോ•മക്കളെ രാഷ്ട്രീയമായി ഉര്‍ത്തിക്കൊണ്ടുവരുന്നതിനെച്ചൊല്ലിയുള്ള ഭിന്നത സമാജ്‌വാദി പാര്‍ട്ടിയിലും പാര്‍ട്ടി സ്ഥാപകനന്‍ മുലായം സിംഗ് യാദവിന്റെ കുടുംബത്തിലും രൂക്ഷമാകുന്നെന്ന വാര്‍ത്തകള്‍ തള്ളി മുലായത്തിന്റെ രണ്ടാം ഭാര്യ സാധന ഗുപ്ത. മുലായത്തിന് ആദ്യഭാര്യയിലുള്ള മകനും സംസ്ഥാന മുഖ്യമന്ത്രിയുമായ അഖിലേഷ് യാവദവും തന്റെ മകന്‍ പ്രതീക് യാദവും തനിക്ക് ഒരുപോലെയെന്ന് സാധന പറഞ്ഞു. ഇരുവരും തനിക്ക് ഒരുപോലെയാണ്. എന്റെ രണ്ടുകണ്ണുകളാണ് അഖിലേഷും പ്രതീകും. മക്കളെച്ചൊല്ലിയുള്ള തര്‍ക്കം കുടുംബത്തിലില്ലെന്നും അവര്‍ പറഞ്ഞു.
ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ സ്വന്തം ഗ്രാമമായ സായ്ഭായിയിലായിരുന്നു യുപിയിലെ മുഖ്യരാഷ്ട്രീയ കുടുംബത്തിന് വോട്ട്. വോട്ടുചെയ്തശേഷം പുറത്തിറങ്ങിയപ്പോഴാണ് മക്കളെച്ചൊല്ലി കുടുംബത്തില്‍ ഭിന്നതയില്ലെന്ന് സാധന ഗുപ്ത മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. യുപിയിയില്‍ സമാജ്‌വാദി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും അഖിലേഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും മുലായം വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ തന്റെ സഹോദരന്‍ ശിവ്പാല്‍സിംഗ് യാദവുമുണ്ടാകുമെന്നും മുലായം പറഞ്ഞു.
സാധനയുടെ മകന്‍ പ്രതീകിന്റെ ഭാര്യ അപര്‍ണ ലക്‌നോ കന്റോണ്‍മെന്റ് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാണ്. മുലാത്തിന്റെ സഹോദരനും പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനുമായ ശിവ്പാല്‍ യാദവുമായുള്ള ഭിന്നതയെ തുടര്‍ന്ന് അഖിലേഷ് പാര്‍ട്ടി ഭരണം പിടിച്ചിരുന്നു. ഇതേതുടര്‍ന്ന് മുലായം സിംഗ് യാദവ് പ്രതിഷേധമുയര്‍ത്തിയെങ്കിലും ശിവ്പാല്‍ യാദവ് അടക്കം മുലായംപക്ഷക്കാര്‍ക്ക് അഖിലേഷ് സീറ്റുകള്‍ നല്‍കിയതോടെ മുലായം പ്രതിഷേധം തണുപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കുടുംബത്തില്‍ മക്കളെച്ചൊല്ലി തര്‍ക്കങ്ങളില്ലെന്ന് വ്യക്തമാക്കി സാധന ഗുപ്തയുടെ പ്രതികരണം.
Post Your Comments