കൊച്ചി: സ്മാര്‍ട്ട്ഫോണുകള്‍ക്കിടയില്‍ ഇടംപിടിക്കാന്‍ എംഫോണ് എത്തുന്നു. ഇനി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറാന്‍ പോകുകയാണ് എംഫോണ്. പുതിയ ഫോണ്‍ ഈ മാസം 23-ന് വിപണിയിലെത്തും.
ദുബായില്‍ നടക്കുന്ന ചടങ്ങിലാണ് ഫോണ്‍ വിപണിയിറക്കുന്നത്. മലയാളികളെ പ്രതിനിധീകരിച്ചാണ് എംഫോണ് എന്ന പേര്. അതുപോലെ തന്നെ, ഭാരതത്തിന്റെ ദേശീയ ഫലമായ മാങ്ങയാണ് കമ്പനിയുടെ ചിഹ്നം. ലോഞ്ചിനു ശേഷം ലോകത്തെ എല്ലാ പ്രധാന ഓണ്‍ലൈന്‍ വിപണന സൈറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഫോണ്‍ എത്തും.
എംഫോണ് 8, എംഫോണ് 7 പ്ലസ്, എംഫോണ് 6, എന്നീ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാവുക. പിന്നില്‍ 21 മെഗാപിക്സല്‍ പിഡിഎഎഫ് ക്യാമറയോടെയാണ് എംഫോണ് 8-ന്റെ വരവ്. 28,999 രൂപയാണ് ഫോണിന്റെ വില. 4 ജിബി റാമും, 2.3 ജിഗാഹെട്സ് ഡാക്കകോര്‍ പ്രോസസറുമാണ് കരുത്തേകുന്നത്.
അതിവേഗത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡക്ഷന്‍ ബേസ്സ് എന്ന ടെക്നോളജി എംഫോണ് 8-ല്‍ ഉപയോഗിച്ചിരിക്കുന്നു. ഓഫ്ലൈന് വീഡിയോ പ്ലേബാക്ക് നല്കുന്ന 2950 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. എംഫോണ് 8-ന് ഒപ്പം വയര്‍ലെസ്സ് ചാര്‍ജ്ജര്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൂടാതെ എല്ലാ മോഡലിനും ഒപ്പം ഒടിജി കേബിളും, ബാക്ക് കവര്‍, സ്ക്രീന്‍ കാര്‍ഡ് എന്നിവയും ഉണ്ടാകും.
Post Your Comments