യുവാവ് വെടിയേറ്റു മരിച്ചു. പശ്ചിമഡൽഹിയിലെ റോഷൻപുര സ്വദേശിയായ യുവാവാണ് മരിച്ചത്. ക്രിക്കറ്റ് കളിക്കു ശേഷം വീട്ടിലേക്കു മടങ്ങും വഴി ബൈക്കിലെത്തിയ സംഘം ഇയാളെ വെടി വെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.
രണ്ടു സംഘങ്ങൾ തമ്മിൽ ഇവിടെ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സമീപത്തുള്ള കടയിലെ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും, ഇതു കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതിനാൽ കേസിന്‍റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും അവർ വ്യക്തമാക്കി.
Post Your Comments