
തൃശൂര്‍•പെരുമ്പിലാവില്‍ ഹോം നഴ്സിനെ കാമുകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. കൊല്ലം ഓയൂര്‍ പനയാരുകുന്ന് സ്വദേശി വര്‍ഷ എന്ന മഞ്ജു (28) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം കാമുകനായ പഴഞ്ഞി കോട്ടോല്‍ കൊട്ടിലാണ്ടന്‍ ഹുസൈന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
പെരുമ്പിലാവിലെ സ്വകാര്യ ഹോം നഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ മഞ്ജുവം ഹുസൈനും കുറച്ച് നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇവര്‍ തമ്മില്‍ തെറ്റുകയും പ്രണയകാലത്തെടുത്ത ഫോട്ടോകള്‍ കാട്ടി മഞ്ജു ഹുസൈനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
Post Your Comments