പെണ്‍കുട്ടികളെ പ്രേമംനടിച്ച് വശീകരിക്കുന്നത് തടയാന്‍ പെണ്‍കുട്ടികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്. ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാനുള്ള പ്രവണതകള്‍ ചെറുക്കുന്നതിനായി സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികള്‍ക്കായി ഹ്രസ്വചിത്രപ്രദര്‍ശനങ്ങളും ക്ലാസുകളും നടത്തുന്നതാണ് പദ്ധതി.
‘പെണ്‍കുട്ടികളെ പ്രേമംനടിച്ച് വശീകരിക്കല്‍’ എന്ന വിഷയത്തില്‍ കളക്ടറുടെ കത്തുപ്രകാരമാണ് ഇത്തരമൊരു പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച കത്ത്, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എല്ലാ വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് കത്തില്‍ പറയുന്നത്.
ഹൈസ്‌കൂള്‍തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ കൗണ്‍സിലര്‍മാര്‍ മുഖേന ബോധവത്കരണ ക്ലാസ് നടത്തുക. അധ്യാപക-രക്ഷാകര്‍തൃയോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കുക. ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടുന്ന പ്രവണതകളെ ചെറുക്കാന്‍ ഹ്രസ്വചിത്രങ്ങൾ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. അതിനാൽ ഈ കാര്യങ്ങള്‍ എല്ലാ സ്‌കൂളുകളിലും നടപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടപടി സ്വീകരിക്കേണ്ടതും പ്രധാനാധ്യാപകരെ ചുമതലപ്പെടുത്തണമെന്നും,നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
കൗമാരക്കാരുടെ പ്രശ്‌നങ്ങളും പഠനവും സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകൾ ലഭിച്ചതിനാലാണ് ഈ വിഷയത്തിൽ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതിന് കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് കളക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും തുടര്‍പ്രക്രിയയായി നടത്തണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
Post Your Comments