KeralaNews

ഇനി സംസ്ഥാനത്തെ ഗുണ്ടകളുടെ കഷ്ടകാലം- 2010 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നിർദ്ദേശം

തിരുവനന്തപുരം: സംഥാനത്തു ഗുണ്ടാ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2010 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്താൻ സർക്കാർ അതാത് ജില്ലകളിലെ കളക്ടർമാരോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. റെയ്ഞ്ച് ഐജി, എസ്പിമാര്‍, കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഇന്റലിജന്‍സ് പട്ടിക കൈമാറിയിരിക്കുന്നത്.

പട്ടികയില്‍ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിനു പിന്നില്‍ കുപ്രസിദ്ധ ഗുണ്ടകളാണെന്ന് തെളിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് പ്രേരണയായത്.ഇത് പ്രകാരം ആലപ്പുഴയില്‍ 336 കണ്ണൂരില്‍ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയില്‍ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഇന്റലിജന്‍സ് ഡിജിപി: മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button