പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ചവറുകൂനയില്‍ നിന്നു കണ്ടെത്തി. മൂന്നുവയസുകാരിയുടെ മൃതദേഹമാണ് മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെത്തിയത്. ചെന്നൈയുടെ വടക്കുഭാഗത്തുള്ള തിരുവട്ടിയൂരിലാണ് സംഭവം. കുട്ടിക്കു നേര്‍ക്ക് ലൈംഗികപീഡനം നടന്നിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ വീടിനടുത്തും സമീപപ്രദേശങ്ങളിലും തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് വൈകിട്ട് എട്ടുമണിയോടെയാണ് മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ് അന്വേഷണത്തിനിടയിലാണ് മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയ തട്ടിക്കൊണ്ടുപോയയാള്‍ കുട്ടിയെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് കൊലപ്പെടുത്തി സമീപത്ത് മാലിന്യം നിക്ഷേപിക്കുന്ന തൊട്ടിയില്‍ ഇട്ടതാണെന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മാലിന്യതൊട്ടിയില്‍ നിന്ന് കോര്‍പറേഷന്റെ ലോറിയില്‍ മാലിന്യം ശേഖരിച്ച് ചവറുകൂനയില്‍ തള്ളുകയാണ് ചെയ്യുന്നത്. ഇങ്ങനെയാവാം മൃതദേഹം ചവറു കൂനയില്‍ എത്തിയതെന്നു പോലീസ് കരുതുന്നു. ചവറുകൂനയില്‍ നിന്ന് ഉപയോഗയോഗ്യമായ പാഴ്വസ്തുക്കള്‍ ശേഖരിച്ചുകൊണ്ടിരുന്നയാളാണ് മൃതദേഹം കണ്ടതും ലോറി ഡ്രൈവറെ അറിയിച്ചതും. തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പ്രകാരം കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായി സംശയിക്കുന്നതായും കൂടാതെ കുട്ടിയുടെ തലയ്ക്കും പരിക്കുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടിയുടെ വായില്‍ തുണികഷ്ണം തിരുകിയനിലയിലായിരുന്നു മൃതദേഹം. വിശദമായ അന്വേഷണം തുടങ്ങിയതായും ക്രൂരനായ അക്രമി ഉടന്‍ കുടുങ്ങുമെന്നും പോലീസ് പറഞ്ഞു
Post Your Comments