ന്യൂഡല്‍ഹി : കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കണം. നടിയ്‌ക്കെതിരായ ആക്രമത്തിലെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തു കൊണ്ടു വരണം. ഇത്തരത്തിലുള്ള അത് അക്രമങ്ങള്‍
വര്‍ധിക്കുമ്പോള്‍ ഫലപ്രദമായി ഇടപെടാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും കണ്ടെത്തി ശിക്ഷിക്കണമെന്നും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments