
ന്യൂഡല്‍ഹി•അന്തരീക്ഷ മലിനീകരണം മൂലം ഓരോ മിനിറ്റിലും ശരാശരി രണ്ട് ഇന്ത്യക്കാര്‍ വീതം മരിക്കുന്നതായി പഠനം. ലോകത്താകമാനം മലിനീകരിക്കപ്പെട്ട വായു ശ്വസിച്ച് ഓരോ ദിവസവും 18,000 പേരാണ് മരിക്കുന്നത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ മരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ മരിക്കുന്നുണ്ട്. പഠന റിപ്പോര്‍ട്ട് . ‘ദി ലാന്‍സെറ്റ്’ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ കണക്കു പ്രകാരം ഇത് കനത്ത തൊഴില്‍ നഷ്ടമുണ്ടാക്കുന്നതായും ഇന്ത്യയുടെ വ്യവസായിക വരുമാനത്തില്‍ 3800 കോടി ഡോളര്‍ നഷ്ടമുണ്ടാക്കുന്നതായും പഠനം പറയുന്നു. ആഗോള വിപണിയില്‍ മൊത്തം 22,500 കോടി ഡോളറിന്റെ നഷ്ടമാണുണ്ടാകുന്നത്.
അടുത്തിടെ 48 ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ചിലത് ഇന്ത്യയിലാണെന്ന് കണ്ടത്തെിയത്. ഇതില്‍ പട്നയും ന്യൂഡല്‍ഹിയുമാണ് മുന്നില്‍. വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി കത്തിക്കുന്നത് വായുമലിനീകരണം 50 ശതമാനം ഉയര്‍ത്തുന്നതായി പഠനം പറയുന്നു. മലിനവായു ശ്വസിക്കുന്നതിലൂടെ ലോകത്ത് 2.7 ദശലക്ഷം മുതല്‍ 3.4 ദശലക്ഷം വരെ കുട്ടികള്‍ പൂര്‍ണ വളര്‍ച്ചയത്തെുന്നതിനു മുമ്പേ ജനിക്കുന്നു. ദക്ഷിണേഷ്യയില്‍ മാത്രം 1.6 ദശലക്ഷം കുട്ടികളാണ് ഇത്തരത്തില്‍ ജനിക്കുന്നത്.
Post Your Comments