KeralaNews

ദുരൂഹതകൾ ബാക്കി : മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ച തെളിവുകൾ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ അപര്യാപ്തമാണ്.

സഹായികളായ പീറ്റര്‍, ജോബി, അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ മനപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചില്ല. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്ന നിലപാടാണ് സി.ബി.ഐയുടേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button