KeralaNews

മാട്രിമോണിയല്‍ സൈറ്റിലെ ചിന്താ ജെറോമിന്റെ വിവാഹപരസ്യം: വിവാഹാലോചനയുമായി കെ.എസ്.യു നേതാവ്

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ കത്തി നിന്നിരുന്നതായ കത്തോലിക്കാ വെബ്‌സൈറ്റില്‍ വന്ന ചിന്താ ജെറോമിന്റെ വിവാഹ പരസ്യം. എന്നാല്‍ കത്തോലിക്കാ സഭ നടത്തുന്ന മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ചിന്ത. എന്നാല്‍ ചിന്തയുടെ വിവാഹ ആലോചനയുമായി ഇപ്പോള്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് കെ.എസ്.യു യുവജന നേതാവ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഇതിനായി തന്റെ ഫേസ്ബുക് പേജില്‍ യോഗ്യതകളും ഫോട്ടോയും സഹിതം ചിന്തയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. താന്‍ തികഞ്ഞ മതേതര വാദിയാണെന്നും ജാതി ചോദിക്കരുതെന്നും രാഹുല്‍ ആഭ്യര്‍ത്ഥിക്കുന്നു.

രാഹുലിന്റെ പോസ്റ്റ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

ചിന്താ ജെറോമിന്റെ വിവാഹ പരസ്യം അവര്‍ നല്കിയതല്ലാന്നു അവര്‍ പറഞ്ഞതോട് കൂടി ആ വിവാദം അവസാനിച്ചു.
അപ്പോള്‍ ചിന്ത ഇനി കാര്യത്തിലേക്ക് വരാം തികഞ്ഞ മതേതര വാദിയാണ് നിങ്ങള്‍ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അമ്മ കുറച്ച് നാളായി വിവാഹത്തെ പറ്റി പറയുന്നു. ഞാനും ആലോചിച്ചപ്പോള്‍ ഒരു കൂട്ട് വേണമെന്നു തോന്നി. അപ്പോള്‍ നമ്മുക്കങ്ങ് ആലോചിച്ചാലോ.
പേര്: രാഹുല്‍ മാംങ്കൂട്ടത്തില്‍
വയസ്സ്: 26
മതം : തികഞ്ഞ മതേതരവാദി
ജാതി: ചോദിക്കരുത്
വിദ്യാഭ്യാസം: MA Delhi St. Stephens’ college, IInd MA (IGNOU)
ജോലി: ഇജ്ജ് പറഞ്ഞപോലെ ഭാവില്‍ കോളജ് അദ്ധ്യാപകനാകും!
അച്ഛന്‍: രാജേന്ദ്രന്‍
അമ്മ: ബീന
കുടുംബം: നല്ലതും പന്നലുമില്ലല്ലോ എല്ലാം കുടുംബമല്ലേ
രാഷ്ട്രീയം: പുരോഗമന വാദ കോണ്‍ഗ്രസ്സ് രാഷ്ട്രിയം
നീളം: 170 cm
കളര്‍: anti racist
സൗന്ദര്യം: ഓ സുന്ദരന്‍ ഒന്നുമല്ല!

nb: കൂടുതല്‍ അറിയാന്‍ Fb യില്‍ തന്നെ കോണ്‍ടാക്ട് ചെയ്യുക.

സിപിഎമ്മിന്റെ യുവജന നേതാവും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണുമായ ചിന്ത ജെറോം കടുത്ത മതേതരവാദിയും ജാതിക്കും മതത്തിനുമെതിരേ സംസ്ഥാനത്തുടനീളം പ്രചരണം നടത്തുന്ന വ്യക്തിയുമാണ്. കത്തോലിക്കാ സഭ നടത്തുന്ന ചവറ മാട്രിമോണി ഡോട് കോം എന്ന വെബ്സൈറ്റിലാണ് ഇവരുടെ വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

സംഭവം വിവാദമായിട്ടും ഫേസ്ബുക്കില്‍ സജീവമായി ഇടപെടാറുള്ള ചിന്ത ഇക്കാര്യത്തില്‍ വിശദീകരണത്തിനു തയാറായില്ല. ദേശാഭിമാനിയിലും വിശദീകരണം നല്കിയില്ല. ഇതിന്റെ അര്‍ത്ഥം, ജാതി, മത ചിന്തകള്‍ക്കെതിരേ ഘോര,ഘോരം പ്രസംഗിക്കുന്ന ചിന്താ ജെറോം എന്ന കമ്യൂണിസ്റ്റ് യുവജന നേതാവ്, സ്വന്തം ജീവിതത്തിലേക്ക്, സ്വന്തം സമുദായത്തില്‍നിന്നുതന്നെയുള്ള വരനെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ്.

പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടി ഔദ്യോഗീക പക്ഷത്തിനെ ശക്തയായ പോരാളിയാണ് ചിന്താ ജെറോം. അതുകൊണ്ടുതന്നെ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലും, കുണ്ടറ നിയമസഭാ മണ്ഡലത്തിലും ചിന്തയെ മത്സരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. കൊല്ലം ജില്ലയിലെ പ്രകടമായ വിഭാഗീയത കാരണം ഈ നീക്കം തടസപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button