തിരുവനന്തപുരം: എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി പിണറായി വിജയൻ. സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല. എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പരിപൂർണ്ണമായി തെളിയിച്ച് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും അവർക്ക് താവളമൊരുക്കുന്നവരെയും നിർദാക്ഷിണ്യം നേരിടും. അതിൽ ഒരു വീഴ്ചയും അനുവദിക്കില്ല. പിണറായി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു .
Post Your Comments