NewsIndia

ചിന്നമ്മയെ കാണാതെ പളനിസ്വാമി അധികാരമേറ്റു

ബെംഗലൂരു: ചിന്നമ്മയെ കാണാതെ പളനിസ്വാമി അധികാരമേറ്റു. അനധീകൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിൽ കഴിയുന്ന ശശികലയെ കാണുവാന്‍ പളനിസ്വാമി എത്തില്ല. വിശ്വാസ വോട്ട് മറികടക്കുന്നതിന് എംഎല്‍എമാരുടെ സഹായം തേടുന്നതിന് വീണ്ടും കൂവത്തൂരിലേക്ക് പോകേണ്ടതിനാലാണ് ചിന്നമ്മയെ കാണുന്നതിന് പളനിസ്വാമിക്ക് എത്താതിരുന്നത്. ഇന്നലെയും പുതിയ മുഖ്യമന്ത്രി എത്തുമെന്ന് കിംവദന്തി കേട്ടിരുന്നത്. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങുകളുടെ തിരക്കു കാരണം അദ്ദേഹത്തിന് പോകുവാന്‍ കഴിഞ്ഞിരുന്നില്ല.

നേരത്തെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പകരക്കാരനായി പനീര്‍ശെല്‍വം അധികാരത്തില്‍ എത്തിയപ്പോള്‍ വളരെ വികാരനിര്‍ഭരമായ കാഴ്ച്ചകളാണ് സത്യപ്രതിജ്ഞയില്‍ അരങ്ങേറിയത്. ഒപിഎസ് അടക്കം ഓരോ മന്ത്രിമാരും നിറഞ്ഞകണ്ണുമായാണ് സത്യവാചകം ഏറ്റുചൊല്ലിയത്. എന്നാല്‍ ഇന്നലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞയില്‍ ഇത്തരത്തില്‍ യാതൊരു നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നില്ല.

ശശികല ബുധനാഴ്ച വൈകിട്ടാണ് കോടതിയിലെത്തി കീഴടങ്ങിയത്. ജയിലിലെ ആദ്യ രാത്രിക്ക് ശേഷം കാലത്ത് 5.30ന് തന്നെ എഴുന്നേറ്റ ശശികല സെല്ലിനുള്ളില്‍ തന്നെ പ്രഭാത സവാരി നടത്തി. 6.30ന് പ്രഭാതഭക്ഷണവും കഴിച്ച പതിവ് പത്രങ്ങളും വായിച്ചു പിന്നീട് യോഗയിലേക്കും ധ്യാനത്തിലും മുഴുകി. ഇതിനിടയില്‍ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധനയും നടത്തി. കുളിക്കാന്‍ ചൂടുവെള്ളമാണ് നല്‍കിയത്. ലാന്‍ഡ് ലൈന്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ചു ഏതാനും സമയം സംസാരിച്ചു. ഇവരുടെ സംസാരം പൂര്‍ണമായും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. പരിസരത്തും കടുത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button