Uncategorized

ജയയുടെ ചിത്രം എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യും; ഭാരതരത്‌നയും കിട്ടില്ല

ചെന്നൈ: ജയലളിതയുടെ ചിത്രം എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നീക്കം ചെയ്യാന്‍ നീക്കം. അനധികൃത സ്വത്ത് കേസില്‍ വിചാരണ കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത കൂടിയാണ് ശിക്ഷിക്കപ്പെട്ടത്. മരണപ്പെട്ട ഒരാളെ ശിഷിക്കാന്‍ സാധിക്കില്ലെങ്കിലും ജയക്കെതിരായ അഴിമതി ആരോപണം സുപ്രീം കോടതിയില്‍ സംശയാതീതമായി തെളിയിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് സെക്രട്ടറിയേറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ജയലളിതയുടെ ചിത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അവരുടെ ചിത്രം നീക്കം ചെയ്യേണ്ടി വരും.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വയ്ക്കുന്നത് ഭരണഘടനാപരമായും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ജയലളിതയക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്ന ആവശ്യവും ഇനി അപ്രസക്തമാകും. പനീര്‍സെല്‍വം മന്ത്രിസഭയാണ് ജയയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടയത്. മാഗ്‌സസെ അവാര്‍ഡ് നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ഈ രണ്ട് ആവശ്യങ്ങളും നടക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button