സിപിഎം ആക്രമണത്തിൽ പരിക്കേറ്റ ബിജെപി നേതാവ് മരിച്ചു. കൊല്ലം കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രനാഥ് ആണ് മരിച്ചത്. സിപിഎമ്മുകാർ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച തിനെ തുടർന്ന് രണ്ടാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രവീന്ദ്രനാഥ്.
രണ്ടാഴ്ച മുമ്പ് കടയ്ക്കലിലെ കാഞ്ഞിരത്തുമൂട് മുതയിൽ ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഏനാത്ത് സ്റ്റേഷനിലെ റിട്ടയേർഡ് സബ് ഇൻസ്പെക്ടറാണ് മരിച്ച രവീന്ദ്രനാഥ്.
Post Your Comments