1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ച നടപടി പിൻവലിക്കണമെന്നതുൾപ്പെടെ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ത്രിപുരയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വിവിധയിടങ്ങളിലായി ആറ് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമുൾപ്പടെയുള്ള നേതാക്കളെ പിന്നീട് പോലീസ് വിട്ടയച്ചു. ത്രിപുരയിലെ പ്രതിഷേധ പരിപാടികൾ അക്രമാസക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ കനത്ത സുരക്ഷയാണ് ഇപ്പോൾ ഒരുക്കിയിരുന്നത്.
Post Your Comments