പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരലേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിലാണ് നടപടി. പാര്‍ട്ടിയില്‍ വഹിക്കുന്ന മുഴുവന്‍ പദവികളില്‍ നിന്നും മനോജിനെ നീക്കി.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്കെതിരായ ജാതീയ അധിക്ഷേപ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് മനോജ് ചരലേലിനെതിരായ നടപടി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നതിനൊപ്പം വര്‍ഗ്ഗ ബഹുജന സംഘടനകളില്‍ വഹിക്കുന്ന പദവികളില്‍ നിന്നും മനോജിനെ നീക്കി.
ഒരു വര്‍ഷമാണ് സസ്പെന്‍ഷന്‍ കാലാവധി. പാര്‍ട്ടി അംഗത്വ കാലാവധി ഒരു വര്‍ഷമായതു കൊണ്ടാണ് ഇത്തരം തീരുമാനമെന്ന് നേതാക്കള്‍ വിശദീകരിച്ചു. സ്വകാര്യ സംഭാഷണത്തിലാണെങ്കില്‍ കൂടി ജില്ലയിലെ മുതിര്‍ന്ന നേതാവിന്റെ ജാതി അധിക്ഷേപ പരാമര്‍ശം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചതായി നേതാക്കള്‍ പറഞ്ഞു. രാവിലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവാണ് നടപടി സംബന്ധിച്ച് തീരുമാനമെടുത്തത്.
Post Your Comments