കൊച്ചി : യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി രംഗത്ത്. നടി തന്റെ അടുത്ത സുഹൃത്താണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. വിവരറിഞ്ഞയുടെ നടിയെ വിളിച്ചെങ്കിലും ഫോണ്‍ ഓഫ് ആണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിയണമെന്നും ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് അറിയൂ എന്നും നടി വ്യക്തമാക്കി. സിനിമ നടിമാരുടെ കൂടെ നില്‍ക്കുന്ന ഡ്രൈവര്‍മാര്‍ പ്രശ്‌നക്കാരായി മാറുന്ന സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിത്തിരി കൂടുതലാണ്. അപകടമായ രീതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ കടന്നിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
പലരും സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് നടിമാര്‍ക്കൊപ്പം കൂടുന്നത്.
എന്നാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. ഒരിക്കലും ഇതുപോലെ കെയര്‍ലെസ് ആകരുത്. നമ്മുടെ സുരക്ഷ നമ്മള്‍ തന്നെയാണ് നോക്കേണ്ടത്. സംഭവിച്ച് പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയ്ക്ക് ഡ്രൈവറുടെ കൂടെ യാത്ര ചെയ്യുമ്‌ബോള്‍ വിവരങ്ങളെല്ലാം അന്വേഷിക്കും എപ്പോഴും അലേര്‍ട്ട് ആയിരിക്കണം. ഭാഗ്യലക്ഷ്മി പറഞ്ഞു.
എങ്ങനെ ഇയാള്‍ ഭാവനയുടെ വണ്ടിയില്‍ കയറിപ്പറ്റിയെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇത്രയും ഗുണ്ടാ ഹിസ്റ്ററിയുള്ള ഒരാള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയാല്‍ എങ്ങനെയാണ് വണ്ടിയില്‍ കയറിപ്പറ്റുന്നത്. ഞാന്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് വരാറുണ്ട്. പകല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ലിഫറ്റ് കൊടുക്കാറുമുണ്ട്. എന്നാല്‍ രാത്രി ആര് കൈകാണിച്ചാലും ഞാന്‍ ഒരിക്കലും വണ്ടിയില്‍ കയറ്റില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Post Your Comments