ലക്‌നൗ:മുസ്ലീങ്ങൾക്ക് കൂടുതൽ കുട്ടികളുണ്ടാവാൻ കാരണം തൊഴിലില്ലായ്മയാണെന്നു പുതിയ വിവാദ പ്രസ്താവനയുമായി അസം ഖാൻ.മുസ്ലീങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ മോദി ശ്രദ്ധകൊടുക്കുകയാണെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് മുസ്ലീങ്ങള്‍ നിര്‍ത്തിക്കൊള്ളുമെന്നും അസം ഖാൻ മോദിക്കെതിരായ പ്രസംഗത്തിൽ പറഞ്ഞു.എന്നാൽ അസം ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേർ രംഗത്തെത്തി.
മുസ്ലീങ്ങൾക്ക് തൊഴിലില്ലെങ്കിൽ കാരണം ഇത്രയും നാൾ ഭരിച്ച നിങ്ങളുടെ സഖ്യകക്ഷിയായ കോൺഗ്രെസ്സിനോടാണ് ചോദിക്കേണ്ടതെന്ന് ബിജെപി ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പതക് പരിഹസിച്ചു. ഉത്തർപ്രദേശ് നഗര വികസന മന്ത്രിയാണ് അസം ഖാൻ. അലഹബാദില്‍ നടന്ന സമാജ്‌വാദി പാര്‍ട്ടി റാലിയിലാണ് അസംഖാന്റെ ഈ പ്രത്യേക പരാമർശം.
Post Your Comments