![mk-stalin](/wp-content/uploads/2017/02/mk-stalin_650x400_51460741783.jpg)
ചെന്നൈ: പുതിയ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്. ഒരു ഉപദേശമാണ് സ്റ്റാലിന് നല്‍കാനുള്ളത്. നിയമസഭയില്‍ വരുമ്പോള്‍ ഒരിക്കലും തന്നെ നോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഉപദേശിച്ചത്.
അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീര്‍ശെല്‍വത്തെ നോക്കി സ്റ്റാലിന് നിയമസഭയില്‍ ചിരിച്ചതിന്റെ അര്‍ഥം ഇതായിരുന്നുവെന്നും ശശികല നേരത്തെ ആരോപിച്ചിരുന്നു. ഈ പരാമര്‍ശത്തെ പരിഹസിച്ചാണ് മുഖ്യമന്ത്രിയോട് തന്നെ നോക്കി ചിരിക്കരുതെന്ന് സ്റ്റാലിന് ഉപദേശിച്ചത്.
മനുഷ്യര്‍ പരസ്പരം നോക്കി ചിരിക്കാറുണ്ട്. അതാണ് അവരെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നത്. പളനിസ്വാമിയുടെ സര്‍ക്കാര്‍ അധികാരമേറ്റത് ജനാധിപത്യവിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments