സാംസങ് മേധാവി ലീ ജെയ് യോങിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻഹൈയുടെ സുഹൃത്ത് ചോയി സൂൺസിലിനു വൻതുക കൈക്കൂലി നൽകിയതിനും, പാർക്കിൽനിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്തെന്ന കേസിലാണ് ലീ ജെയ് യോങ് അറസ്റ്റിലായത്.
എന്നാൽ ലീ ജെയ് യോംഗിനു മേലുള്ള ആരോപങ്ങളെല്ലാം തള്ളിയിരിക്കുകയാണ് സാംസങ് ഗ്രുപ്പ്.സത്യം പുറത്തുകൊണ്ടുവരാൻ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ച് പുറത്തിറക്കിയ പ്രസ്താവന കുറിപ്പിൽ സാംസംഗ് അറിയിച്ചു.
Post Your Comments