വീടുപണിയുമ്പോള്‍ ചെലവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. അതിനായി നിരവധി സൂത്രപ്പണികളാ ണുള്ളത്. അതിൽ പ്രധാനപ്പെട്ട ഒരു സൂത്രപണിയാണ് മേല്‍ക്കൂരയുടെ ഭാരം കുറയ്ക്കൽ.കോണ്‍ക്രീറ്റ് വേണ്ടെന്ന് തീരുമാനിച്ച് ലളിതമായി മേല്‍ക്കൂര നിര്‍മിച്ചാല്‍ വലിയ രീതിയിലുള്ള ചെലവ് കുറയ്ക്കാം. കോമ്പോസിറ്റ് ലെയേഡ് റൂഫിങ്ങ് സിസ്റ്റങ്ങളാണ് ഇതിനായി ഉപയോഗിക്കുക. വളരെ സങ്കീര്‍ണമായി തോന്നുമെങ്കിലും ഇത് വളരെ ലളിതമാണ്.
മഴവെള്ളം അകത്തുവരാതിരിക്കാനുള്ള ലെയര്‍, ചൂട് കുറയ്ക്കാനായിട്ട് ഒരു ലെയർ, പിന്നെ ഭംഗിക്കുവേണ്ടി മറ്റൊരു ലെയര്‍ എന്നിങ്ങനെ നമ്മുടെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ, ഭാരം കുറഞ്ഞ ലെയറുകള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ കോണ്‍ക്രീറ്റോ പാറയൊ കുറച്ച് ഉപയോഗിച്ച് ലളിതമായ ഫൗണ്ടേഷനും ചെയ്യാവുന്നതാണ്.
Post Your Comments