മുംബൈ: ജനുവരി ഒന്നുമുതല്‍ വ്യക്തികള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ക്കുള്ള മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആര്‍) ബാങ്കുകൾക്ക് തിരിച്ചു നൽകും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനാണ് റിസർവ് ബാങ്ക് എം.ഡി.ആർ ചാർജ് തിരികെ നൽകുന്നത്.
കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ട നികുതി, കുടിശ്ശികകള്‍ എന്നിവ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കുമ്പോള്‍ എം.ഡി.ആര്‍ ചാര്‍ജ് ഒഴിവാക്കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് ബാങ്കുകള്‍ക്ക് തുക തിരിച്ചുനല്‍കാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments