NewsIndia

മോദിയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ മായാവതി ; യു.പിയില്‍ ആര് അധികാരത്തിലേറുമെന്ന് പ്രവചനം

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് നാടകം കളിച്ചാലും ബി.ജെ.പി യു.പിയില്‍ അധികാരത്തില്‍ വരില്ലെന്ന് മായവതി. അധികാരത്തിലെത്താനാണ് പ്രധാനമന്ത്രി താന്‍ ഉത്തപ്രദേശിന്റെ വളര്‍ത്തു പുത്രനാണെന്ന് അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് വെറുപ്പാണ് ഉള്ളത്. യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടാന്‍ പോലും ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി. എസ്.പി -കോണ്‍ഗ്രസ് സഖ്യത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് മായാവതി നടത്തിയത്.

ശിവ്പാല്‍ യാദവിനെ ഉത്തര്‍പ്രദേശിലെ വിവിധ വേദികളില്‍ അധിക്ഷേപിക്കുകയാണ് മുലായം ചെയ്തത്.
സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത ആഘാതമുണ്ടാക്കാന്‍ ശിവ്പാലിന് സാധിക്കും. മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ ബി.എസ്.പി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button