
വ്യാജ കറൻസി വിതരണം ചെയ്യുന്ന സംഘത്തിലെ സ്ത്രീ പിടിയിൽ. ആഗ്രയിലെ സുശീൽ നഗറിലുള്ള വീട്ടിൽ നിന്ന് ഫാത്തിമ(43)യെ ആണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തത്.ആയിരം രൂപയുടെ രണ്ടു വ്യാജ കറൻസികളും ചില രേഖകളും ഫാത്തിമയുടെ വീട്ടിൽ നിന്നും ഇതോടൊപ്പം പിടികൂടി.
കഴിഞ്ഞവർഷം മാൽഡയിൽ നിന്ന് അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അബ്ദുൾ ഇസ്ലാമും ആയി ഇവർക്ക് ബന്ധമുള്ളതായി കരുതുന്നു എന്നും ലക്ഷങ്ങളുടെ ഇടപാടുകൾ ഫാത്തിമ നടത്തിയിരുന്നെന്ന് ബാങ്കിംഗ് രേഖകൾ തെളിയിക്കുന്നതായും എൻഐഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
Post Your Comments