NewsIndia

വീണ്ടും മോഷണത്തിന് ഇരയായി എം. സമ്പത്ത് എം.പി

ന്യൂഡല്‍ഹി: വീണ്ടും മോഷണത്തിന്റെ ഇരയായി എം. സമ്പത്ത് എം.പി. ചൊവ്വാഴ്ച പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു സമീപം ജെ.എന്‍.യു. സമരത്തില്‍ പങ്കെടുക്കവെയാണ് സംഭവം. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയനും ജെ.എന്‍.യു. ടീച്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രസംഗിക്കാന്‍ പോയപ്പോൾ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. സാംസങ് ജെ-ഏഴ് മൊബൈല്‍ ഫോണാണ് പോക്കറ്റടിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സമ്പത്ത് താമസിക്കുന്ന അശോക റോഡ് 44-ാം നമ്പറിലെ വസതിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പലവട്ടം മോഷണം നടന്നിരുന്നു. മോഷണക്കേസില്‍ കോടതിയില്‍ കേസു നടന്നുകൊണ്ടിരിക്കെയാണ് പാര്‍ലമെന്റ് പോലീസ് സ്റ്റേഷന്റെ മുന്‍വശത്തുവെച്ച് ഫോൺ മോഷണം പോയിരിക്കുന്നത്.

shortlink

Post Your Comments


Back to top button