NewsLife StyleHealth & Fitness

തലവേദയുടെ ലക്ഷണങ്ങളും കാരണങ്ങളും അറിയാം

ജീവിതത്തിൽ ഒരിക്കൽ എങ്കിലും തലവേദന അനുഭവിയ്ക്കാത്തവരുണ്ടാവില്ല. പലപ്പോഴും പല രോഗത്തിന്റേയും ആദ്യ ലക്ഷണം കാണിച്ചു തരുന്നത് തലവേദനയായിരിക്കും. പല ശാരീരിക അസ്വസ്ഥതകളുടേയും തുടക്കവും തലവേദന തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഒരിക്കലും തലവേദനയെ അവഗണിയ്ക്കരുത്. തലവേദനയോടെ ഉറങ്ങാന്‍ കിടന്നാല്‍ അത് പലപ്പോഴും നമ്മുടെ മരണത്തിലാകും കലാശിക്കുക.

പല തരത്തിലുള്ള തലവേദനകള്‍ ഉണ്ട്. എന്നാല്‍ ഏത് തലവേദന വന്നാലും ഉടന്‍ വേദനസംഹാരി കഴിയ്ക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വേദന ഏത് തരത്തിലുള്ളതാണെന്നും വേദനയുടെ കാരണം അറിഞ്ഞും വേണം മരുന്ന് കഴിയ്‌ക്കേണ്ടത്. തലവേദനകളില്‍ ഏറ്റവും പ്രശ്‌നം ഉണ്ടാക്കുന്നത് മൈഗ്രേയ്നാണ്. നെറ്റിയിലും ഇരുഭാഗത്തും കടുത്ത വേദന, കാഴ്ച മങ്ങുക തുടങ്ങിയ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേന്റെ പ്രധാന ലക്ഷണങ്ങൾ. മദ്യപാനം അമിതമാകുന്നത്, ഭക്ഷണത്തോടുള്ള അലര്‍ജി എന്നിവ മൂലം മൈഗ്രേയ്ൻ ഉണ്ടാകാം. ദഹനപ്രശ്‌നം, പിത്താശയം എന്നിവയും കാരണമായി പറയാം.

സ്ത്രീകളിൽ കൂടുതലും കാണുന്ന ഒന്നാണ് ടെൻഷൻ തലവേദന. മാനസിക സംഘര്‍ഷങ്ങളാണ് ഇതിന്റെ പ്രധാന കാരണം. തല മുഴുവന്‍ ഇതിന്റെ വേദന അനുഭവപ്പെടും എന്നതാണ് സത്യം. മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളില്‍ ഉള്ള പേശികള്‍ മുറുകുമ്പോഴാണ് ഇത്തരത്തിലുള്ള തലവേദന അനുഭവപ്പെടുന്നത്. കഴുത്തില്‍ നിന്നാണ് ഈ വേദനയുടെ തുടക്കം ഇത് പിന്നീട് തല മുഴുവന്‍ വ്യാപിക്കുന്നു. ജോലിയ്ക്കിടയില്‍ ഇത്തരത്തിലുള്ള തലവേദന വരാം. അപ്പോള്‍ അല്‍പസമയം ജോലി നിര്‍ത്തിവെച്ച് മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുക. മാത്രമല്ല യോഗ, ധ്യാനം തുടങ്ങിയവ ചെയ്യുന്നതും നല്ലതാണ്. പലപ്പോഴും മാനസിക പിരിമുറുക്കം തലവേദന ഉണ്ടാക്കുന്നു. ഇത് കഴുത്തില്‍ നിന്ന് തുടങ്ങി തലയോട്ടി മുഴുവന്‍ ഉണ്ടാക്കുന്നു.

സൈനസൈറ്റിസ് തലവേദനയെ തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. രാവിലെ തുടങ്ങുകയും ഉച്ചയ്ക്ക് കൂടുകയും വൈകിട്ട് കുറയുകയും ചെയ്യുന്ന തലവേദനയാണ് സൈനസൈറ്റിസ് തലവേദന. തലയ്ക്ക് എപ്പോഴും ഭാരക്കൂടുതല്‍ തോന്നുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇടക്കിടയ്ക്കുള്ള ജലദോഷമാണ് പ്രധാന ലക്ഷണം. ഇത് വന്നാല്‍ തലവേദനയും കൂടെ ഉണ്ടാവും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാതെ ഡോക്ടറുടെ ചികിത്സ തന്നെയാണ് നല്ലത്.

പലപ്പോഴും പലര്‍ക്കും കാണപ്പെടുന്ന ഒന്നാണ് ആകാംഷ കൊണ്ടുള്ള തലവേദന. നെറ്റിയ്ക്ക് നടുവിലായിരിക്കും ഈ തലവേദന ഉണ്ടാവുക. നനച്ച തുണി നെറ്റിയില്‍ ഇടുന്നത് ഇത്തരത്തിലുള്ള തലവേദനയെ ഇല്ലാതാക്കും. മാത്രമല്ല ചെറിയ ഉള്ളി മണക്കുന്നതും തലവേദനയെ ഇല്ലാതാക്കും. മദ്യപാനികളിലാണ് ക്ലസ്റ്റര്‍ തലവേദന കൂടുതലായി കണ്ട് വരുന്നത്. മൂന്ന് മണിക്കൂര്‍ വരെ ഈ തലവേദന നീണ്ട് നില്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button