KeralaNews

ചാവറ മാട്രിമോണിയല്‍ പരസ്യ വിവാദം കൊഴുക്കുന്നു : ആര്‍ക്കും പിടികൊടുക്കാതെ ചിന്താ ജെറോം

കൊല്ലം : ചാവറ മാട്രിമോണി ഡോട്ട് കോം എന്ന വൈവാഹിക വെബ്സൈറ്റില്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വരനെ ആവശ്യപ്പെട്ട് പരസ്യം നല്‍കിയത് ചിന്താ ഡെറോമിന്റെ അറിവോടെയെന്ന് സൂചന. വിവാദത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ സിപിഐ എം യുവനേതാവും, സംസ്ഥാന യുവജന കമ്മീഷണ്‍ ചെയര്‍പേഴ്സണുമായ ചിന്ത ജെറോം കുഴങ്ങുന്നു. ലത്തീന്‍ കത്തോലിക്ക വൈദികരുടെ ചാവറ മാട്രിമോണിയല്‍ പരസ്യത്തില്‍ ചിന്താ ജെറോമിന്റേതെന്ന രീതിയില്‍ പ്രചരിച്ച പേജ് കമ്മ്യൂണിസ്റ്റ് വിരുദധരും, സാമൂഹിക മാദ്ധ്യമങ്ങളും ആഘോഷിക്കുകയാണ്.
ചിന്താജെറോമിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വിവാഹ പരസ്യത്തിനെതിരേ സിപിഐ എം നേതാക്കള്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഇതിനെതിരേ മറുപടി പറയാന്‍ ചിന്തയോട് ആവശ്യപ്പെട്ടതായും, എന്നിട്ടും അവര്‍ പ്രതികരിക്കുന്നില്ലെന്നുമാണ് സൂചന. എന്തായാലും, അടുത്ത സിപിഐ എം, ഡിവൈഎഫ്ഐ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ ‘ചിന്താ ജെറോമിന്റെ വിവാഹം’ ഒരു ചര്‍ച്ചാ വിഷയമാകുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകള്‍. വ്യാജ പ്രൊഫൈല്‍ ആണെങ്കില്‍ ചിന്താ ജെറോമിന് കേസ് നല്‍കാം. അതും ചെയ്തിട്ടില്ല.

28 വയസുകാരിയായ ചിന്ത വരനെ തേടി നല്‍കിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോര പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയപ്പോള്‍ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചമുതല്‍ പ്രചരിച്ച ഈ വാര്‍ത്തയ്ക്കെതിരേ വ്യാഴാഴ്ച ഇറങ്ങിയ പാര്‍ട്ടി പത്രത്തിലോ, ചിന്തയുടെ ഫേസ്ബുക്ക് പേജിലോ വിശദീകരണം നല്‍കിയിട്ടില്ല. ഇതിന്റെ അര്‍ത്ഥം, ജാതി, മത ചിന്തകള്‍ക്കെതിരേ ഘോര,ഘോരം പ്രസംഗിക്കുന്ന ചിന്താ ജെറോം എന്ന കമ്യൂണിസ്റ്റ് യുവജന നേതാവ്, സ്വന്തം ജീവിതത്തിലേക്ക്, സ്വന്തം സമുദായത്തില്‍നിന്നുതന്നെയുള്ള വരനെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ്
.
സാധാരണ തനിക്കെതിരേ ഇത്തരം പ്രചരണങ്ങള്‍ വരുമ്പോള്‍, ഫേസ്ബുക്കിലൂടെയാണ് ചിന്താ ജെറോം അതിനുള്ള മറുപടി നല്‍കുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്നുമാത്രമല്ല, ദേശാഭിമാനിയിലൂടെയും വിശദീകരണം നല്‍കിയില്ല. എന്നാല്‍ ചാവറ പിതാവിന്റെ പേരിലുള്ള വൈവാഹിക വെബ്സൈറ്റിനെ തള്ളിപ്പറയാനോ, അതില്‍വന്ന പരസ്യത്തിന്റെ സാങ്കേതിക വശങ്ങളെ ചോദ്യം ചെയ്യാനോ ചിന്ത തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button