ബെയ്ജിങ്: ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണങ്ങളിലെ ചരിത്ര വിജയമായ 104 ഉപഗ്രഹങ്ങളെ ഒറ്റ തവണയായി വിക്ഷേപിച്ചതിൽ ലോക രാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുമ്പോൾ പരിഹസിച്ചു ചൈന. ഇന്ത്യയുടേത് അത്ര വലിയ നേട്ടമല്ലെന്നും ഇന്ത്യ തങ്ങൾക്ക് പിന്നിലാണ് എന്നും ലോകത്തെ ഏറ്റവും പാവപ്പെട്ടവരുടെ രാജ്യമാണ് ഇന്ത്യയെന്നും ആണ് മാധ്യമങ്ങളിലൂടെയുള്ള പരിഹാസം.ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നത്.ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക വിദ്യ പൂര്‍ണതോതില്‍ വികസിച്ചിട്ടില്ലെന്നാണ്.
“സ്വന്തമായ ബഹിരാകാശ നിലയം പോലും ഇന്ത്യക്കില്ല,വലിയ ബഹിരാകാശ ദൗത്യത്തിനുള്ള റോക്കറ്റ് ഇന്ത്യക്കില്ല തുടങ്ങിയവയാണ് രാധന ആരോപണങ്ങൾ.ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്തുന്നതിന്റെ കാരണം ഇന്ത്യയുടെ ജിഡിപി തങ്ങളേക്കാള്‍ താഴെയായതിനാലാണ്” മാധ്യമം പറയുന്നു.ഇന്ത്യ ഒരു ബില്യണ്‍ ഡോളര്‍ ബഹിരാകാശ മേഖലയ്ക്കായി നീക്കിവെയ്ക്കുമ്പോള്‍ അമേരിക്ക 19.3 ബില്യണും ചൈന 6.1 ബില്യണ്‍ ഡോളറുമാണ് ഇതിനായി മാറ്റിവെക്കുന്നത്.നിലവിലെ ബഹിരാകാശ നേട്ടങ്ങള്‍ക്കരികിലെത്താന്‍ ഇത്തരം കുറഞ്ഞ ചിലവുമായി ഇന്ത്യക്കു സാധിക്കില്ലെന്നും പത്രം പറയുന്നു.
Post Your Comments