ചൊവ്വ ഗ്രഹത്തില്‍ ചരിത്ര നേട്ടം കൈവരിക്കാനുള്ള പദ്ധതിയുമായി യുഎഇ. ചൊവ്വ ഗ്രഹത്തിലെ ആദ്യ നഗരം നിര്‍മിക്കാനായി നൂറ് വര്‍ഷം നീളുന്ന ‘മാര്‍സ് 2117’ എന്ന ദേശീയ പദ്ധതി യുഎഇ പ്രഖ്യാപിച്ചു.ദുബൈയില്‍ സമാപിച്ച അന്താരാഷ്ട്ര സര്‍ക്കാര്‍ ഉച്ചകോടിയിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ സര്‍വ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ ചൊവ്വയിലെ ആദ്യ നഗരപദ്ധതി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങളെ പങ്കാളികളാക്കിയായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. നഗരത്തിന്റെ വെര്‍ച്വല്‍ രൂപകല്‍പനയുടെ ദൃശ്യങ്ങൾ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ചൊവ്വാ ഗ്രഹത്തിലെ ഗതാഗതം, ഊര്‍ജ പദ്ധതികള്‍, ഭക്ഷണം എന്നിവയാണ് 100 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുന്നത്.ദേശീയ പദ്ധതിയുടെ ഭാഗമായി ഈ രംഗത്ത് ഗവേഷണം നടത്തുന്ന യുഎഇ സ്വദേശികളെ ആയിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി മുൻതൂക്കം നൽകുക.
യുഎഇ സ്വദേശികളായ ശാസ്ത്രജ്ഞർ തുടക്കം കുറിക്കുന്ന പദ്ധതിയിൽ പിന്നീട് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായം തേടും. ശൂന്യാകാശ ഗവേഷണത്തിന് മുതല്‍ മുടക്കാന്‍ കെല്‍പുള്ള ഒമ്പത് രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. ഞങ്ങള്‍ വിത്തിടുകയാണ് ഫലം കൊയ്യേണ്ടത് അടുത്ത തലമുറയാണെന്ന് പദ്ധതി പ്രഖ്യാപനം നടത്തിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച ചൊവ്വാ പര്യവേഷണ പദ്ധതിയുടെ ഭാഗമായി 2021ആകുമ്പോഴേക്കും ചൊവ്വയിലേക്ക് വാഹനം അയക്കാനുള്ള തയാറെടുപ്പിലാണ് യുഎഇ.
Post Your Comments