ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു പുറപ്പെട്ട ശശികല തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ജയിലിൽ ഒരുക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്കു കത്തു നൽകിയെന്നാണ് വിവരം.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണം, വെസ്റ്റേൺ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ ജയിൽ മുറിയോടു ചേർന്നു വേണം. കൂടാതെ പ്രത്യേക ജയിൽ മുറിയിൽ ടിവി, മിനറൽ വാട്ടർ, ഒരു സഹായി എന്നിവ ലഭ്യമാക്കണമെന്ന് ശശികല കത്തിലൂടെ ആവശ്യപ്പെട്ടു എന്നാണ് ജയില്‍ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments