ചെന്നൈ : ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ ദൗത്യം ഇന്ന്. ബുധനാഴ്ച രാവിലെ ഒന്‍പതിന് 104 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി സി – 37 ഇന്ത്യ വിക്ഷേപിക്കും. നാസപോലെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്ക് സാധിക്കാത്ത ദൗത്യമാണ് ഐഎസ്ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്. ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.സെക്കന്റുകള്‍ വ്യത്യാസത്തിലാകും ഓരോ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുക.
കഴിഞ്ഞവര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. പി.എസ്.എല്‍.വി.-സി 37-ല്‍ വഹിക്കുന്നവയില്‍ നൂറെണ്ണവും വിദേശ ഉപഗ്രഹങ്ങളാണ്. ഇതില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. പിഎസ്എല്‍വിയുടെ മുപ്പത്തൊമ്പതാം ദൗത്യമാണ് സി37. ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇതിലുള്ളത്.
Post Your Comments