ആറ് കിലോ നിരോധിത മയക്ക്മരുന്ന് പിടികൂടി. ഗുജറാത്തിൽ ആറ് കിലോ ഹാഷിഷുമായി എത്തിയ മൂന്ന് പേരെയാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്. വഡോദര സ്വദേശികളായ അസ്‌ലാം ഷേയ്ഖ്, സലിം ഷേയ്ഖ്, മുംബൈ സ്വദേശി ഷകില്‍ അന്‍സാരി എന്നിവർ രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍നിന്നുമാണ് പിടിയിലായത്. അസ്‌ലാം നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പ്രത്യേകം നിര്‍മിച്ച ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു ഹാഷിഷ്.സംഭവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടന്നു വരുകയാണെന്നു അധികൃതര്‍ അറിയിച്ചു.
Post Your Comments