തിരുവനന്തപുരം: വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി എ ബി വി പി ജനകീയ തെളിവെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നു. കമ്മീഷന്റെ ചെയർപേഴ്സനായി ജസ്റ്റിസ് ഡി. ശ്രീദേവിയെ നിശ്ചയിച്ചു.മുൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൻ കൂടിയാണ്.വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ നേരിട്ടു പഠിച്ചതിനു ശേഷം റിപ്പോർട്ട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് കൈമാറും.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ കമ്മീഷൻ തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥികളുടെ എന്ത് പ്രശ്നങ്ങളും ധൈര്യമായി പറയാം., ഏത് കോളേജിലേയും.
സ്വാശ്രയ കോളേജ് മേഖലയിൽ ഒരു ശുദ്ധികലശം നടത്തുകയാണ് ലക്ഷ്യം എന്ന് എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ് പറഞ്ഞു., “ഇനിയൊരു ജിഷ്ണു വേണ്ടന്നത് abvp യുടെ കവല പ്രസംഗമല്ല. ഇത് ഞങ്ങൾ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിനു കൊടുത്ത വാക്കാണ്.” ശ്യാം രാജ് കൂട്ടിച്ചേർത്തു.ഡോ: മധുസൂദനൻ -ഫിഷറീസ് യൂണിവേഴ്സിറ്റി മുൻ വി സി എം .ബാലകൃഷ്ണൻ – കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ജോ: രജിസ്ട്രാർ തുടങ്ങി നിരവധി പ്രഗത്ഭർ അംഗങ്ങളാണ്.
Post Your Comments