ബീജിങ് : ബീജിംഗിലെ മൃഗശാലയിലെ കടുവകളെ കുറിച്ച് ഓര്‍ത്ത് മൃഗസ്‌നേഹികള്‍ ആശങ്കയിലാണ്. എന്താണെന്നല്ലേ ? ഇവിടുത്തെ കടുവകള്‍ ഇപ്പോള്‍ തടിച്ചു കൊഴുത്ത് ഒന്നു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. അമിത ഭക്ഷണം കാരണമാണ് കടുവകള്‍ക്കും പൊണ്ണത്തടി വന്നിരിക്കുന്നത്. വടക്ക് കിഴക്കന്‍ ചൈനയിലെ ഹാര്‍ബിന്‍ സിറ്റി സൈബീരിയന്‍ കടുവാ കേന്ദ്രത്തിലാണ് സംഭവം.
കാട്ടിലെ മികച്ച വേട്ടക്കാരനും ഗാഭീര്യവും ചുറുചുറുക്കുമുള്ള കടുവകളെക്കാള്‍ തടിച്ചു വീര്‍ത്തിരിക്കുന്ന കടുവകളെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ക്രമരഹിതമായ ആഹാരവും, കാട്ടിലെ പോലെ പെരുമാറാന്‍ സാധിക്കാത്തതും ദീര്‍ഘകാലം ഒരു സ്ഥലത്ത് തന്നെ പാര്‍പ്പിച്ചിരിക്കുന്നതുമാണ് കടുവകളുടെ പൊണ്ണത്തടിക്ക് കാരണമെന്ന് വന്യജീവി സംരക്ഷണ സംഘടനയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇവയുടെ ആരോഗ്യാവസ്ഥ മോശമാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments