ചെന്നൈ : മുഖ്യമന്ത്രിയാകാനുള്ള ചരടുവലി നടക്കുന്നതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയെന്ന് കോടതി വിധിച്ച എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജഡ്ജി അശ്വത് നാരായണന് മുന്നിലാകും കീഴടങ്ങുക എന്നാണ് സൂചന.
കര്‍ണ്ണാടക ഹൈക്കോടതിയാണ് ശിക്ഷിച്ചത് എന്നതുകൊണ്ട് കീഴടങ്ങിയാല്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേയ്ക്കാകും ശശികലയെ കൊണ്ടുപോകുക. ഇതിനിടെ, കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വിധിയ്ക്കു ശേഷം ശശികലയുള്ള കൂവത്തൂരിലെ റിസോര്‍ട്ടിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിധിയ്‌ക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാനും പാര്‍ട്ടി തലത്തില്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കുമെന്നും അമ്മ തുടങ്ങിവെച്ച പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് തന്റെ ലക്ഷ്യമെന്നും അമ്മയുടെ സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നും വ്യക്തമാക്കി പനീര്‍ശെല്‍വം രംഗത്തെത്തിയിരുന്നു.
Post Your Comments