ഭുവനേശ്വര്‍•ഒഡിഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ബി.ജെ.പി. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഭരണകകക്ഷിയായ ബി.ജെ.ഡിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ബി.ജെ.പി.
ആദ്യഘട്ടം തെരഞ്ഞടുപ്പ് നടന്ന 188 ജില്ല പരിഷത്തിലെ ഫലം പുറത്തുവന്നപ്പോള്‍ 70 ലേറെ സീറ്റുകളുമായി ബി.ജെ.പി അപ്രതീക്ഷിത നേട്ടം കൈവരിച്ചു. ഇത് ബി.ജെ.ഡി ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ബി.ജെ.ഡിയ്ക്ക് 95 ഓളം സീറ്റുകള്‍ നേടാനെ കഴിഞ്ഞുള്ളു. കോണ്‍ഗ്രസ് 10 സീറ്റുകളില്‍ ഒതുങ്ങി.
2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ചപ്പോൾ പോലും ഒഡിഷയിലെ 21 സീറ്റുകളിൽ 20 സീറ്റുകളും ബി.ജെ.ഡി സ്വന്തമാക്കിയയിടത്താണ് ബി.ജെ.പിയുടെ മുന്നേറ്റം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 58,28,446 വോട്ടര്‍മാരില്‍ 71% പേരാണ് ആദ്യഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
Post Your Comments