
അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും.നമ്മള് ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം. പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകാനും പാലഭിഷേകം ചെയ്യുന്നത് നല്ലതാണ്.
പനിനീരഭിഷേകം ഇഷ്ടകാര്യങ്ങള്‍ നേടാനുള്ള വഴിപാടാണ്. മാത്രമല്ല ദേവീ കടാക്ഷവും പേരും പ്രശസ്തിയും എല്ലാം ഇതിലൂടെ ഉണ്ടാവുന്നു. നെയ്യഭിഷേകം ശബരിമലശാസ്താവിന്റെ ഇഷ്ടവഴിപാടാണ്. ഇത് സുരക്ഷിത ജീവിതവും സന്താനഭാഗ്യവും നല്കുന്നു. ഭസ്മാഭിഷേകം ചെയ്യുന്നത് ബുദ്ധി ഉണര്‍വ്വിനും നന്മയ്ക്കുമായാണ്. ഇളനീരഭിഷേകവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ഒന്നാണ്. ഇത് സന്താനഭാഗ്യം നൽകുന്നു.
Post Your Comments