വാട്സ്ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ടെക് രംഗത്തെ വിദഗ്ധര്‍. വാട്സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനു കമ്പനി പുതുതായി ഏര്‍പ്പെടുത്തിയ ഫീച്ചര്‍ ആണ് ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍. ലളിതമായ രണ്ടു സ്റ്റെപ്പുകളിലൂടെ സന്ദേശങ്ങള്‍ പാസ്‌കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നമ്പര്‍ വെരിഫിക്കേഷന് ആണ് ഈ കോഡ് ഉപയോഗിക്കുന്നത്. ആറക്ക രഹസ്യ കോഡ് ആണ് ഇതിനു ഉപയോഗിക്കുന്നത്. എന്നാല്‍, പുതിയ ഫീച്ചര്‍ മറ്റു ചില കാരണങ്ങളാല്‍ ഉപയോഗിക്കരുതെന്നാണ് പറയുന്നത്.
ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിച്ച് ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യുന്ന സമയങ്ങളില്‍ ഇ-മെയില്‍ ഐഡി ചോദിക്കാന്‍ സാധ്യതയുണ്ട്. റിക്കവറി ആവശ്യങ്ങള്‍ക്കു വേണ്ടി മെയില്‍ ഐഡി അസൈന്‍ ചെയ്യാന്‍ ഓപ്ഷനും ഉണ്ട്. എന്നാല്‍, ഇതു നിര്‍ബന്ധമുള്ളതല്ല. വേണമെങ്കില്‍ ചെയ്യാം. അല്ലെങ്കില്‍ നല്‍കാതിരിക്കാം. ഏതെങ്കിലും കാരണവശാല്‍ ഇ-മെയില്‍ ഐഡി നല്‍കാന്‍ മറന്നു പോയാല്‍ അയാള്‍ക്ക് പിന്നെ വെരിഫിക്കേഷനു ഉപയോഗിക്കുന്ന പാസ്‌കോഡ് മറന്നാല്‍ അതു തിരിച്ചുകിട്ടില്ലെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇ-മെയില്‍ ഐഡി നല്‍കിയാല്‍ തന്നെ അതു വെരിഫൈ ചെയ്യുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഉപയോക്താവ് നല്‍കുന്നത് ശരിയായ ഐഡി തന്നെയാണോ എന്നു ആപ്പിനു സ്ഥിരീകരിക്കാന്‍ സാധിക്കില്ല. ഇതു ഉപയോക്താക്കള്‍ക്ക് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. മാത്രമല്ല, വെരിഫൈ ചെയ്യാന്‍ സംവിധാനം ഇല്ലെങ്കിലും ഇതില്‍ നിന്ന് പ്രൊമോഷണല്‍ മെയിലുകള്‍ വരാനുള്ള സാധ്യതയും കുറവല്ല.
വെരിഫിക്കേഷനു ശേഷം ചാറ്റുകള്‍ ഡിലീറ്റ് ആകുന്ന കാര്യത്തില്‍ ആശങ്ക തുടരുന്നുണ്ട്. ഒരിക്കല്‍ പാസ്‌കോഡ് ഉപയോഗിച്ച് വെരിഫൈ ചെയ്ത അക്കൗണ്ട് അതേ ഉപയോക്താവ് തന്നെ ഒരാഴ്ചയ്ക്കകം പാസ്‌കോഡ് ഇല്ലാതെ റീവെരിഫൈ ചെയ്താല്‍ ചാറ്റ് ഡിലീറ്റ് ആകാന്‍ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. റീവെരിഫൈ ചെയ്യുമ്പോഴുള്ള ചാറ്റുകള്‍ ഡിലീറ്റ് ആകുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, അവസാനം ഉപയോഗിച്ച് ഒരു മാസത്തിനു ശേഷം വീണ്ടും റീവെരിഫൈ ചെയ്താല്‍ ആ അക്കൗണ്ട് തന്നെ ഡിലീറ്റ് ആകാനുള്ള സാധ്യതയും ഉണ്ട്. വെരിഫിക്കേഷന്‍ പാസ്‌കോഡ് ഓര്‍മപ്പെടുത്തിക്കൊണ്ടും ഓരോ പോപ് അപ്പുകള്‍ വരും. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഇക്കാര്യം ഇങ്ങനെ ഓര്‍മപ്പെടുത്തിക്കൊണ്ടേ ഇരിക്കും. ഇത് എന്തായാലും ഉപയോക്താക്കള്‍ക്ക് ശല്യമായിരിക്കും. ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓഫ് ചെയ്യുകയല്ലാതെ ഇതിന് മറ്റ് മാര്‍ഗമില്ല. വാട്സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് ടൂ സ്റ്റപ്പ് വേരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നു കമ്പനി പറഞ്ഞിരുന്നു. എല്ലാ ഉപഭോക്താക്കളുടെയും വാട്സ്ആപ്പില്‍ പുതിയ അപ്ഡേഷന്‍ ലഭ്യമാണ്. വെരിഫിക്കേഷന്‍ പ്രോസസ് കൂടുതല്‍ സുരക്ഷിതമാക്കും എന്നാണ് കമ്പനി പറയുന്നത്.
രണ്ടു ലളിതമായ സ്റ്റപ്പുകളിലൂടെ സന്ദേശങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാം. വാട്സ്ആപ്പ് സെറ്റിംഗ്സില്‍ കയറി നോക്കിയാല്‍ ഈ ഫീച്ചര്‍ എനേബിള്‍ ആയിട്ടുണ്ടോ എന്ന കാര്യം അറിയാന്‍ സാധിക്കും. എനേബിള്‍ ആയിട്ടുണ്ടെങ്കില്‍ അതില്‍ ടൂ സ്റ്റപ്പ് വെരിഫിക്കേഷന്‍ എന്നു കാണാം. സെറ്റിംഗ്സില്‍ അക്കൗണ്ട് എന്ന ഓപ്ഷനിലാണ് ഇതു കാണാനാകുക. അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ടൂ സ്റ്റെപ്പ് വെരിഫിക്കേഷന്‍ എന്നു കാണാം. ഇതില്‍ ടാപ് ചെയ്താല്‍ ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനു മുമ്പായി ആറക്ക സെക്യൂരിറ്റി കോഡ് ചോദിക്കും. ഇതിനായി മറന്നു പോകാത്ത ആറക്ക സെക്യൂരിറ്റി കോഡാണ് നല്‍കേണ്ടത്. വാട്സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
Post Your Comments