അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക് പൗരനെ തിരിച്ചയച്ചു. മൊഹമ്മദ് അലി എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്. പഞ്ചാബിലെ ഫിരോസ്പൂർ മേഖലയിലെ ഒൗട്ട് പോസ്റ്റിൽനിന്നുമാണ് മൊഹമ്മദ് അലിയെ വെള്ളിയാഴ്ച ബിഎസ്എഫ് പിടികൂടിയത്. ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്ന് എന്ന്‍ കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments