കൊയിലാണ്ടി: മുചുകുന്നില്‍ നമസ്‌കാരപ്പള്ളിക്കു നേരെ ആക്രമണം. വാതിലിനും കര്‍ട്ടനും തീയിടുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പും സമാന രീതിയില്‍ പള്ളിക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാൽ അന്ന് പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
നിരന്തരമായി പള്ളിക്കു നേരെ ആക്രമണം നടക്കുന്നത് പോലിസിന്റെ അലംഭാവം മൂലമാണെന്നാണ് നാട്ടുകാർ പറയുന്നത്. കൊയിലാണ്ടി പോലിസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ പറഞ്ഞു.
Post Your Comments