എ.ഐ.എ.ഡി.എം.കെ എം എൽ എമാരെ തട്ടി കൊണ്ട് പോയെന്ന കേസ്സിൽ വാദം പൂർത്തിയായി. കോടതി നിർദ്ദേശിച്ചാൽ എം എൽ എമാരെ ഹാജരാക്കാമെന്നും, 119 എം എൽ എമാരുടെ സത്യ വാങ്മൂലം കൈയിൽ ഉണ്ടെന്ന് തമിഴ് നാട് സർക്കാർ ഹൈകോടതിയെ അറിയിച്ചു. എം എൽ എമാരെ തട്ടികൊണ്ട് പോയതല്ലെന്ന് പോലീസ്. സ്വന്ത ഇഷ്ടപ്രകാരമെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാല്‍ പോലീസ് സത്യം മറച്ച് വെക്കുകയാണെന്ന് ഹർജ്ജിക്കാർ കോടതിയില്‍ മറുപടി നല്‍കി. ഹർജ്ജിയിൽ വിധി പിന്നീട് പറയും.
Post Your Comments