നെടുമ്പാശേരി: പാസ് പോർട്ടിലെ ഫോട്ടോ വെട്ടിയൊട്ടിച്ചും, കൃത്യമായ രേഖകൾ ഇല്ലാതെയും വന്ന രണ്ടു കൊല്ലം സ്വദേശികളെ വിമാന താവളത്തിൽ അറസ്റ്റ് ചെയ്തു.സൗദി അറേബ്യയിൽനിന്ന് എത്തിയ കൊല്ലം സ്വദേശികളായ റെജികുമാർ, സിനു എന്നിവരാണ് പിടിയിലായത്. യാത്രാ രേഖകളിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം ആണ് അറസ്റ്റുചെയ്തത്.
എമർജൻസി സർട്ടിഫിക്കറ്റിൽ സൗദിയിൽനിന്നു നാട്ടിലേക്ക് തിരിച്ച സിനു എമിഗ്രേഷൻ വിഭാഗത്തിൽ പരിശോധനയ്ക്കായി നൽകിയത് എമർജൻസി സർട്ടിഫിക്കറ്റിന് പകരം പാസ്പോർട്ട് ആയിരുന്നു.സൗദിയിലെ എമിഗ്രേഷൻ വിഭാഗം പാസ്പോർട്ടിൽ പതിക്കേണ്ട സീൽ കാണാതിരുന്നത് നെടുമ്പാശ്ശേരിയിലെ അദ്ധികൃതർക്കു സംശയത്തിന് ഇടയാകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പാസ്പോർട്ട് കൈവശമുണ്ടെന്ന വിവരം മറച്ചു വച്ചുകൊണ്ട് ഇദ്ദേഹം ഇന്ത്യൻ എംബസിയിൽനിന്നു എമർജൻസി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് എന്നയാളുടെ പാസ്പോർട്ടിൽ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് റെജികുമാർ നാട്ടിൽ എത്തിയത്. പരിശോധനയിൽ ഇതും വ്യക്തമാക്കുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു.
Post Your Comments