ലക്നോ•ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൌണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തിളക്കമാര്‍ന്ന വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ മൂന്നിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഗ്രാജ്വേറ്റ് മണ്ഡലങ്ങളായ ഗോരഖ്പൂര്‍-ഫൈസാബാദ്, ബറേലി-മൊറാദാബാദ്, കാന്‍പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ടീച്ചേഴ്സ് മണ്ഡലങ്ങളായ ജാന്‍സി, കാന്‍പൂര്‍ എന്നിവങ്ങളില്‍ സ്വന്ത്രന്മാരും വിജയിച്ചു.
നിയമ സഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ എം.എല്‍.സി തെരഞ്ഞെടുപ്പിലെ മികച്ച വിജയം ബി.ജെ.പിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്.
Post Your Comments