NewsIndia

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ : മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ യാരിപ്പോറ ഗ്രാമത്തിൽ ഞായറാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. നാല് ഭീകരരെ സൈന്യം വധിച്ചുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവര്‍ രണ്ടുപേരും കശ്മീര്‍ സ്വദേശികള്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരം.

കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലെ ഒരു വീട്ടിൽ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി ശനിയാഴ്ച രാത്രി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് സുരക്ഷാസേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലീസ് അറിയിച്ചു. വെടിവെയ്‌പ്പിൽ തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട് തകര്‍ന്നാണ് അവര്‍ മരിച്ചതെന്ന് പ്രാദേശിക വാസികള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button